Mukkam

ലഹരിക്കെതിരെ സകൗട്സ് ആൻഡ് ഗൈഡ് കാമ്പയിൻ തുടങ്ങി

മുക്കം : സമൂഹത്തിൽ അപകടകരമാം വിധത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ‘ലഹരി മുക്ത നവകേരള യജ്ഞം’ എന്ന കാമ്പയിന് മുക്കം ഉപജില്ലയിൽ തുടക്കമായി നീലേശ്വരം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങ് മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി. ഓംകാരനാഥൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ എം.കെ യാസർ അധ്യക്ഷനായി.
സി.ജെ ഷിനോജ് ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി കൊടുത്തു. നീലേശ്വരം ഹെെസ്കൂൾ പ്രധാനാധ്യാപിക പി.വി. റംലത്ത്, പി ഷറഫുദ്ധീൻ, സിസ്റ്റർ പി.എം മേരി, എം.എം പീറ്റർ, എം ഷമീൽ, സിസ്റ്റർ നിമ്മി ജോസ്, ആശ ആൻ്റണി, ടി ഷുഹൈറ, നിസാം കാരശ്ശേരി സംസാരിച്ചു. എൽ.എ സെക്രട്ടറി പി.എം അബ്ദുന്നാസർ സ്വാഗതവും ടി.സി പ്രിൻസ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button