Thiruvambady

തിരുവമ്പാടി അൽഫോൻസാ കോളേജിന് 3.23 സ്കോറോടു കൂടി നാകിന്റെ എ ഗ്രേഡ്

തിരുവമ്പാടി : തിരുവമ്പാടി അൽഫോൻസ കോളേജ് യുജിസിയുടെ അക്രഡിറ്റേഷൻ ഏജൻസിയായ നാകിന്റെ 3.23 CGPA സ്കോറോടു കൂടി A ഗ്രേഡ് കരസ്ഥമാക്കി.

കോളേജിന്റെ അക്കാദമിക നിലവാരവും പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളും ഭൗതിക സാഹചര്യങ്ങളും സാമൂഹ്യ പ്രതിബദ്ധതയും നാകിന്റെ വിദഗ്ധസമിതിയായ പിയർ ടീമംഗങ്ങൾ നവംബർ 1, 2 തീയതികളിൽ നേരിട്ടെത്തി വിലയിരുത്തിയിരുന്നു. കേരളത്തിലെ ആർട്ട് & സയൻസ് സെൽഫ് ഫിനാൻസിംഗ് കോളേജുകളിൽ അക്രഡിറ്റേഷൻ ഫസ്റ്റ് സൈക്ലിൽ തന്നെ ഇത്ര ഉയർന്ന CGPA യോട് കുടി A ഗ്രേഡ് നേടിയ മറ്റു കോളേജുകളില്ല.

കോളേജ് സ്ഥാപിച്ചിട്ട് കേവലം എട്ടു വർഷത്തിനുള്ളിലാണ് മാനേജ്മെന്റിന്റേയും അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഈ ഉയർന്ന ഗ്രേഡ് കരസ്ഥമാക്കിയത്.

ഈ ഉന്നത വിജയം കോളേജിന്റെ പ്രവർത്തനത്തിനുള്ള അംഗീകാരമാണെന്ന് പ്രിൻസിപ്പാൾ ഡോ. കെ. വി. ചാക്കോയും നാക് കോഡിഡേറ്റർ ഫാ. ജിയോ മാത്യുവും വൈസ് പ്രിൻസിപ്പാൾ ഫാ. ഷെനീഷ് അഗസ്റ്റിനും ബർസാർ ഫാ. ഷിജു മാത്യുവും പറഞ്ഞു.

അൽഫോൻസ കോളേജിന്റെ ഈ മികവാർന്ന വിജയം മലയോര കുടിയേറ്റ ജനതയുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ കൂടുതൽ ബലം നൽകുന്നതാണെന്ന് കോളേജിൻ്റെ രക്ഷാധികാരികൂടിയായ താമരശ്ശേരി രൂപത ബിഷപ്പ് മാർ. റെമിജിയോസ് ഇഞ്ചനാനിയിൽ അഭിപ്രായപ്പെട്ടു.

താമരശ്ശേരി രൂപതയുടെ ഏറ്റവും പ്രമുഖമായ ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് ലഭിച്ച ദേശീയ അംഗീകാരം മലയോര ജനതക്ക് ആവേശവും പ്രചോദനവും നൽകുന്നതാണെന്ന് കോളേജ് മാനേജർ ഫാ. സജിമങ്ങരയിലും ഡയറക്ടർ ഫാ. ജോസഫ് പാലക്കാട്ടും പ്രസ്താവിച്ചു.

Related Articles

Leave a Reply

Back to top button