Thiruvambady

മുക്കം ഉപജില്ല കായിക മേള; പുല്ലൂരാംപാറ ഹയർ സെക്കണ്ടറി 443 പോയിന്റോടെ ജേതാക്കളായി

തിരുവമ്പാടി: മുക്കം ഉപജില്ല കായിക മേളയിൽ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ പുല്ലൂരാംപാറ 443 പോയിന്റോടെ ഓവറോൾ ചാമ്പ്യൻമാരായി.

നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 160 പോയന്റോടെ രണ്ടും , എം.കെ. എച്ച്.എം.എം. ഒ.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് മുക്കം 85 പോയന്റോടെ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

എൽ.പി സ്കൂൾ യു.പി സ്കൂൾ വിഭാഗത്തിൽ സെന്റ് ജോസഫ് സ് യു.പി സ്കൂൾ പുല്ലൂരാംപാറ വിജയികളായി.

മിനി ബോയ്സ് വിഭാഗത്തിലും മിനി ഗേൾസ് വിഭാഗത്തിലും എസ്.കെ.എ.യു.പി സ്കൂൾ കൊടിയത്തൂർ ജേതാക്കളായി.

കിഡീസ് ബോയ്സ് വിഭാഗത്തിൽ സെന്റ് തോമസ് യു.പി സ്കൂൾ കല്ലുരുട്ടി ചാമ്പ്യൻമാരായി.

കിഡീസ് ഗേൾസ് , സബ് ജൂനിയർ ഗേൾസ് ,സബ് ജൂനിയർ ബോയ്സ് , സബ് ജൂനിയർ ഗേൾസ് , ജൂനിയർ , സീനിയർ വിഭാഗങ്ങളിൽ പുല്ലൂരാംപാറ സ്കൂൾ ജേതാക്കളായി.

തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അധ്യക്ഷത വഹിച്ച സമാപന സമ്മേളനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡണ്ട് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ബോസ് ജേക്കബ് ( ജില്ല പഞ്ചായത്ത് മെമ്പർ), ഷൈനി ബെന്നി (മെമ്പർ), ഓംകാര നാഥൻ (എ.ഇ. ഒ), മനോജ് കുമാർ (ബി.പി.സി.), പി.ടി. അഗസ്റ്റിൻ (സ്പോർട് കൗൺസിൽ മെമ്പർ), സിബി കുര്യാക്കോസ് (എച്ച്.എം), വിൽസൺ താഴത്തു പറമ്പിൽ (പ്രസി.പി.ടി.എ), സുധീർ എം (സെക്രട്ടറി), ടോമി ചെറിയാൻ (ജോയിന്റ് സെക്രട്ടറി), സിജോ മാളോല (പ്രസി. പി.ടി.എ എസ്.ജെ യു.പി.എസ്), സണ്ണി കോയിപ്പുറം (വൈസ്.പ്രസി. പി.ടി. എ). ജിന്റോ തോമസ് (വൈസ്.പി.ടി.എ യു പി സ്കൂൾ ) ടി.ടി.കുര്യൻ, ജോളി തോമസ് (കായികാധ്യാപിക) അനുപമ (എം.ടി.എ) മനോജ് വാഴേപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

യോഗത്തിന് പ്രിൻസിപ്പാൾ കെ.ജെ ആന്റണി സ്വാഗതവും പ്രധാനാധ്യാപകൻ ജോളി ജോസഫ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button