PunnakkalThiruvambady

തിരുവമ്പാടി; വഴിക്കടവ് പാലം പൊളിച്ചു നീക്കൽ നാളെ ആരംഭിക്കും; ഗതാഗതം പൂർണമായി നിരോധിച്ചു

തിരുവമ്പാടി: വഴിക്കടവ് പാലം പുനര്‍ നിര്‍മ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ പാലത്തിലൂടെയുളള വാഹന ഗതാഗതം നാളെ (10-11-2022) മുതല്‍ പൂർണമായി നിരോധിച്ചതായി പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

നവംബർ ഒന്നു മുതൽ പാലത്തിലൂടെ ഉള്ള ഗതാഗതം നിരോധിക്കും എന്ന് മുമ്പ് അറിയിപ്പ് നൽകിയിരുന്നെങ്കിലും, കാൽനട യാത്രക്കാർക്കെങ്കിലും ബദൽ സംവിധാനം വേണമെന്ന് ആവശ്യം ഉയർന്നതിനെ തുടർന്ന്, നടപ്പ് പാലം ഒരുക്കുന്നതിന്റെ ഭാഗമായിയാണ് പാലം പൊളിക്കൽ നടപടി വൈകിയത്.

നടപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയായതിനാൽ, പാലം പൂർണമായി പൊളിച്ച് നീക്കാനുള്ള പ്രവർത്തനങ്ങൾ നാളെ രാവിലെ 8 മണി മുതൽ ആരംഭിക്കുമെന്ന് കരാർ പ്രതിനിധികൾ അറിയിച്ചു. പ്രവർത്തി ആരംഭിച്ചു കഴിഞ്ഞാൽ വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ സാധിക്കാത്തതിനാൽ ജനങ്ങൾ മറ്റ് മാർഗങ്ങൾ ഉപയോഗിക്കണമെന്നും പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.

ഇതിനാല്‍ തിരുവമ്പാടിയില്‍ നിന്നും പുന്നക്കലേക്കും, പുന്നക്കലില്‍ നിന്ന് തിരുവമ്പാടിയിലേക്കും വരുന്ന വലിയ വാഹനങ്ങള്‍ കൂടരഞ്ഞി വഴിയും, ചെറിയ വാഹനങ്ങള്‍ കാളിയമ്പുഴ പൊന്നാങ്കയം വഴിയും തിരിഞ്ഞ് പോകണമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button