Pullurampara
ക്ഷീരകർഷകരെ സഹായിക്കാൻ സർക്കാർ ഇടപെടണം; ക്ഷീരോൽ പാദക സംഘം

പുല്ലൂരാംപാറ: പകർച്ചവ്യാധികളും കന്നുകാലികൾക്ക് ഉണ്ടാകുന്ന രോഗങ്ങളും പാൽ വിലക്കുറവും മൂലം തകർച്ചയിൽ ആയ ക്ഷീരകർഷകരെ രക്ഷിക്കാൻ സർക്കാറും മിൽമയും അടിയന്തരമായി ഇടപെടണമെന്ന് പുല്ലൂരാംപാറ ക്ഷീരോൽപാദക സഹകരണസംഘം ഭരണസമിതി യോഗം ആവശ്യപ്പെട്ടു.
കാലിത്തീറ്റയുടെ വിലയിൽ ഉണ്ടായ വർദ്ധനവും പാൽ ഉൽപാദനത്തിൽ വന്ന കുറവും മൂലം, ലോൺ എടുത്ത് പശുക്കളെ വാങ്ങിയ ക്ഷീരകർഷകർ ലോൺ സംഖ്യ തിരിച്ചടയ്ക്കാൻ കഴിയാതെ ആത്മഹത്യയുടെ വക്കിലാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
സംഘം പ്രസിഡണ്ട് ജോസ് മാത്യു അധ്യക്ഷത വഹിച്ചു.
തോമസ് എൻ ടി , സി കെ അഷ്റഫ്, ബിനു രവി, സോണി എം ടി , ശ്യാമള മോഹൻ, ടെസി ഡോണി, സണ്ണി കോയിപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.






