Pullurampara

താമരശ്ശേരി രൂപതാതല വടംവലി മത്സരത്തിൽ സെൻ്റ് ജോസഫ്സ് പുല്ലുരാംപാറ ജേതാക്കളായി

പുല്ലുരാംപാറ: സെൻ്റ് ജോസഫ്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തിയ രൂപതാതല വടംവലി മത്സരത്തിൽ സെൻ്റ് ജോസഫ്സ് പുല്ലുരാംപാറ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സെൻ്റ് സെബാസ്റ്റ്യൻസ് കൂടരഞ്ഞി രണ്ടാം സ്ഥാനവും, സെൻ്റ് മേരീസ് മഞ്ഞക്കടവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സെൻ്റ് ജോസഫ്സ് ഈരൂട്, ഹോളി ഫാമിലി കട്ടിപ്പാറ, സെൻ്റ് ജോസഫ്സ് പുല്ലുരാംപാറ ബി ടീം, സെൻ്റ് മേരീസ് പനംപ്ലാവ്, സെൻ്റ് ജോർജ്ജ് ചെമ്പുകടവ്, സെൻ്റ് മേരീസ് പന്തലൂർ തുടങ്ങിയ ടീമുകൾ പങ്കെടുത്ത ആവേശകരമായ വടംവലി മത്സരം ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ജനശ്രദ്ധ പിടിച്ചുപറ്റി.

വിജയികൾക്ക് താമരശ്ശേരി രൂപതാ വികാരി ജനറാൾ മോൺ. ജോൺ ഒറവങ്കര ട്രോഫികൾ സമ്മാനിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്. മേഴ്സി പുളിക്കാട്ട്, പുല്ലുരാംപാറ സെൻ്റ്.ജോസഫ്സ് ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ, അസി.വികാരി. ഫാ ജിതിൻ നരിവേലിൽ, ബഥാനിയ അസി.ഡയറക്ടർ ഫാ.ജോബിൻ തെക്കേക്കര മറ്റത്തിൽ, പാരീഷ് സെക്രട്ടറി ബെന്നി ലൂക്കോസ്, സിജോയ് മാളോലയിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button