തെയ്യപ്പാറ സെന്റ് ജോർജസ് എൽ. പി സ്കൂളിൽ ശിശുദിനം ആചരിച്ചു

കോടഞ്ചേരി : നവംബർ 14 മുൻ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തിന്റെ ഭാഗമായി തെയ്യപ്പാറ സെന്റ് ജോർജസ് എൽ. പി സ്കൂളിൽ ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളുടെ ചാച്ചാജിയായ നെഹ്‌റുവിന്റെ വേഷം അണിഞ്ഞ വിദ്യാർത്ഥികളെ അണിനിരത്തിയും ശിശുദിന സന്ദേശ പ്ലക്കാർഡുകൾ ഉയർത്തിയും ശിശുദിന റാലിയും തുടർന്ന് കലാപരിപാടികളുമാണ് സംഘടിപ്പിച്ചത്.
സ്കൂൾ അധ്യാപകൻ മുബശിറലി യുടെ അധ്യക്ഷതയിൽ നടന്ന ആഘോഷ ചടങ്ങ് സ്കൂൾ ഹെഡ്മിസ്ട്രസ് സുജ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ലീഡർ സൻഹ ഫാത്തിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സീനിയർ അധ്യാപിക റജീന ജോൺ ശിശുദിന സന്ദേശം നൽകി.
ശിശുദിനത്തിന്റെ ഭാഗമായി മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി ദ്യുത്ത് സുരേഷ് തയ്യാറാക്കിയ ശിശുദിന ഗാന പതിപ്പ് വേദിയിൽ വെച്ച് പ്രകാശനം നടത്തി. പി ടി എ പ്രസിഡന്റ് ജംഷിദ് കാവുംപുറം, വൈസ് പ്രസിഡന്റ് സുമ രവി, പ്രമോദ് കൊട്ടാരക്കോത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ സിദ്ധീഖ് കാവുമ്പുറം, സൈനുൽ ആബിദ് വളഞ്ഞപാറ, എം പി ടി എ ചെയർപേഴ്സൺ ഷബ്‌ന, വൈസ് ചെയർപേഴ്സൺ അഞ്ചു അധ്യാപികമാരായ ജിൻസി ജോൺ, സാനിയ വർഗീസ്, ജംഷിദ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.







