Thiruvambady

സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി തിരുവമ്പാടിയിൽ സെമിനാർ സംഘടിപ്പിക്കുന്നു

തിരുവമ്പാടി: സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി തിരുവമ്പാടി പഞ്ചായത്തിലെ മുഴുവൻ സഹകരണ സംഘങ്ങളുടെയും പങ്കാളിത്തത്തോടെ സെമിനാർ സംഘടിപ്പിക്കുന്നു.

“നൂതന ആശയങ്ങൾ വളർത്തിയെടുക്കുന്നതിലും, പുതു സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും, സാങ്കേതിക നവീകരണത്തിലും, സഹകരണ സംഘങ്ങളുടെ പങ്ക്” എന്ന എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

നവംബർ 17 വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി ഹാളിൽ നടക്കുന്ന സെമിനാർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി പി ശ്രീധരൻ ഉദ്ഘാടനം ചെയ്യും. വിവിധ സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കും.

Related Articles

Leave a Reply

Back to top button