Kodiyathur

ശിശുദിനത്തിൽ കുരുന്നുകൾക്ക് സ്നേഹസമ്മാനവും പഠനോപകരണങ്ങളും നൽകി എൻ.എസ്.എസ് വളണ്ടിയർമാർ

കൊടിയത്തൂർ : കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ അംഗൻവാടി കുട്ടികളോടൊപ്പം ശിശുദിനം ആഘോഷിച്ചു. തെയ്യത്തും കടവ് അങ്കണവാടിയിലെ കുട്ടികളോടൊപ്പമാണ് വളണ്ടിയർമാർ ശിശുദിന ആഘോഷത്തിൽ പങ്കെടുത്തത്.
ആഘോഷത്തിന്റെ ഭാഗമായി എൻ.എസ്.എസ് വളണ്ടിയർമാർ കുരുന്നുകൾക്ക് സ്നേഹ സമ്മാനങ്ങളും പഠനോപകരണങ്ങളും കിഡ്സ് മാസ്കുകളും സമ്മാനിച്ചു. നാഷനൽ സർവീസ് സ്കീം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ‘തെളിമ’ പദ്ധതിയുടെ ഭാഗമായാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.
പരിപാടിയിൽ കുട്ടികൾ വിവധ കലാ പരിപാടികൾ അവതരിപ്പിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ അബൂബക്കർ മാസ്റ്റർ പരിപാടി ഉൽഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.പി സഹീർ അധ്യക്ഷത വഹിച്ചു.
അങ്കണവാടി ടീച്ചർമാരായ സക്കീന, നീതു, സിനി, എൻ.എസ്.എസ് വളണ്ടിയർമാരായ മുഹമ്മദ് റമീസ്, സാലിം, യു ആയിഷ, ഫാത്തിമ ഷെറിൻ, ഫെമിന, ഫർഹാന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button