Kodiyathur
മുസ്ലിം ലീഗ് എരഞ്ഞിമാവ് ഏരിയ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

കൊടിയത്തൂർ : സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി എരഞ്ഞിമാവ് ഏരിയ മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കമായി. ഷാനു എരഞ്ഞിമാവിനെ മെമ്പർഷിപ്പ് ചേർത്തിക്കൊണ്ട് വാർഡ് പ്രസിഡന്റ് ഉണ്ണിമുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ മുജീബ് കെ.പി, അഹമ്മദ് കുട്ടി മാസ്റ്റർ, കരീം പി കെ, സൈതലവി എറക്കൽ, ഷാജി എരഞ്ഞി മാവ്, ഹബീബ് എ.കെ, മജീദ് പഴക്കൽ, അമർ സൂഫിയാൻ തുടങ്ങിയവർ പങ്കെടുത്തു.







