Thiruvambady
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കേരളോത്സവം 19, 20 തിയ്യതികളിൽ നടക്കും

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം പരിപാടികൾ 2022 നവംബർ 19,20 തിയ്യതികളിൽ നടക്കും.
കലാമത്സരങ്ങൾ സൗപർണിക ഇലഞ്ഞിക്കലിൽ വെച്ചാണ് നടക്കുക. അത്ലറ്റിക്ക് മത്സരങ്ങളും, വോളി ബോൾ മത്സരവും പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ നടക്കും.
ഗെയിംസ് ഇനങ്ങളായ ഫുട്ബോൾ, ക്രിക്കറ്റ് ഇനങ്ങളിൽ പങ്കെടുക്കാൻ താത്പര്യപെടുന്ന ക്ലബ്ബുകൾ ഗ്രാമ പഞ്ചായത്ത് മെമ്പർമാരുമായി ബന്ധപെടാവുന്നതാണ്.







