മാർടെക്സ് വെഡ്ഡിംഗ് സെന്ററിൽ സ്റ്റോക്ക് ക്ലിയറൻസ് ഡിസ്‌കൗണ്ട് സെയിൽ മേള ആരംഭിച്ചു

തിരുവമ്പാടി: കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ മാർടെക്സ് വെഡ്ഡിംഗ് സെന്ററിൽ സ്റ്റോക്ക് ക്ലിയറൻസ് ഡിസ്‌കൗണ്ട് സെയിൽ മേള ആരംഭിച്ചു.
കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ സംരഭമായ മാർടെക്സ് വെഡ്ഡിംഗ് സെന്ററിൽ വാർഷിക സ്റ്റോക്ക് ക്ലിയറൻസിന്റെ ഭാഗമായി ഡിസ്‌കൗണ്ട് സെയിൽ മേള ആരംഭിച്ചു.
സംഘം പ്രസിഡന്റ് ബാബു പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി വി. പി. ജമീല ഡിസ്‌കൗണ്ട് സെയിൽ മേള ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു എണ്ണാറുമണ്ണിൽ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, തിരുവമ്പാടി ക്ഷീര സഹകരണ സംഘം പ്രസിഡന്റ് ബിനു സി. കുര്യൻ, സംഘം ഡയറക്ടർമാരായ ബിന്ദു ജോൺസൺ, ഷെറീന കിളിയണ്ണി, റോബർട്ട് നെല്ലിക്കാതെരുവിൽ, സാവിച്ചൻ പള്ളിക്കുന്നേൽ, ഹനീഫ ആച്ചപ്പറമ്പിൽ, മനോജ് വാഴേപറമ്പിൽ, ജോയ് മ്ലാക്കുഴിയിൽ, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി. എൻ. പ്രസംഗിച്ചു.







