Kodanchery

മുറമ്പാത്തി ന്യൂട്ടൺദാസ് മെമ്മോറിയൽ പഞ്ചായത്ത് വായനശാലയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികളെ അനുമോദിച്ചു

കോടഞ്ചേരി: മുറമ്പാത്തി ന്യൂട്ടൺദാസ് മെമ്മോറിയൽ പഞ്ചായത്ത് വായനശാലയുടെ ആഭിമുഖ്യത്തിൽ മുമ്പാത്തി ഗവണ്മെന്റ് എൽ പി സ്കൂളിൽ നിന്നും ഉപജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനവും, പഞ്ചായത്ത് തല കായിക മേളയിൽ രണ്ടാം സ്ഥാനവും, എൽ എസ്സ് എസ്സ് പരീക്ഷയിൽ വിജയവും നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുറമ്പാത്തി സ്കൂളിന് കായിക പരിശീലനത്തിനും കളി സ്ഥലത്തിനുമായി മുറമ്പാത്തി പുഴയോട് ചേർന്നുള്ള മൈതാനം ഉൾപ്പെടുത്തിയുള്ള തൂക്കു പാലത്തിന്റെ സാധ്യതാ പഠന റിപ്പോർട്ട് എം. എൽ. എ യ്ക്കും, പഞ്ചായത്ത് പ്രസിഡന്റിനും കൈമാറി.

വാർഡ് മെമ്പർ ഷാജി മുട്ടത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ജോസഫ്, സ്കൂൾ ഹെഡ്മാസ്റ്റർ ബെന്നി വി. ജി, സ്കൂൾ പി. ടി. എ. പ്രസിഡന്റ് സിദ്ദീഖ് കാഞ്ഞിരാടൻ, വായനശാല ജോയിന്റ് സെക്രട്ടറി ജലീൽ പാലയിൽ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button