Kodanchery

താമരശ്ശേരി സബ് ജില്ല കായിക മേള; കോടഞ്ചേരി സെന്റ്. ജോസഫ്സ് എച്ച്.എസ്.എസ്. റണ്ണേഴ്സ് അപ്പ്

കോടഞ്ചേരി: മൂന്ന് ദിവസങ്ങളിലായി കിനാലൂർ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്ക് ഗ്രൗണ്ടിൽ നടന്ന താമരശ്ശേരി സബ് ജില്ല കായിക മേളയിൽ കോടഞ്ചേരി സെന്റ്.ജോസഫ്സ് എച്ച്.എസ്.എസ്. റണ്ണേഴ്സ് അപ്പ് ആയി.

സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും, സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിലും, സബ് ജൂനീയർ ആൺകുട്ടികളുടെ വിഭാഗത്തിലും, സബ് ജൂനീയർ പെൺകുട്ടികളുടെ വിഭാഗത്തിലും സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ കോടഞ്ചേരി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

സബ് ജൂനിയർ ആൺകുട്ടികളിൽ സോനു ചാക്കോ, ജൂനീയർ ആൺകുട്ടികളിൽ അഖിൽ ജോണി, സീനിയർ പെൺകുട്ടികളിൽ അലോന എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.

Related Articles

Leave a Reply

Back to top button