Kodiyathur

സാമൂഹിക ഐക്യം കാത്തു സൂക്ഷിക്കുക: വിസ്ഡം സോണൽ കോൺഫറൻസ്

കൊടിയത്തൂർ: വിദ്വേഷവും, വെറുപ്പും ബോധപൂർവ്വം പ്രചരിപ്പിക്കുന്ന വർത്തമാനകാലത്ത് സാമൂഹിക ഐക്യം കാത്തുസൂക്ഷിക്കുവാനും, വീണ്ടെടുക്കുവാനും എല്ലാ വിഭാഗം ജനങ്ങളും ത്യാഗപൂർണ്ണമായ പരിശ്രമങ്ങൾ നടത്തണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച സോണൽ കോൺഫറൻസ് ആവശ്യപ്പെട്ടു.
ധാർമ്മികതയുടെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തിലാണ് സോണൽ കോൺഫറൻസ് സംഘടിപ്പിച്ചത്. വിസ്ഡം യൂത്ത് സംസ്ഥാന പ്രവർത്തക സമിതി അംഗം അബ്ദുറഹ്മാൻ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓർഗൈസേഷൻ ജില്ലാ സെക്രട്ടറി ബഷീർ വി.ട്ടി. അധ്യക്ഷനായി.
ബോധപൂർവ്വം സാമുധായിക ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം, പ്രഭാഷണങ്ങളുടെയും, മറ്റും അടർത്തി മാറ്റിയ ഭാഗങ്ങൾ പ്രചരിപ്പിക്കുകയും, ഇതര മതസ്ഥർക്കിടയിൽ വെറുപ്പ് വളർത്തുകയും ചെയ്യുന്നവരെ കർശനമായി ശിക്ഷിക്കണമെന്നും സോണൽ കോൺഫറൻസ് ആവശ്യപ്പെട്ടു.
ജനങ്ങളുടെ അടിസ്ഥാന ജീവിതം ദു:സ്സഹമാകുന്ന തരത്തിലുള്ള വിലക്കയറ്റം തടയുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സോണൽ കോൺഫറൻസ് ആവശ്യപ്പെട്ടു.
വിസ്ഡം സംസ്ഥാന ഭാരവാഹി റംസി സാഹിർ, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡൻ്റ് റഷീദ് പാലത്ത്, അസ്‌ലം അരീക്കാട്, മണ്ഡലം ഭാരവാഹികളായ സി.പി.സി. റഷീദ്, ഹബീബ് എരഞ്ഞിമാവ് , അർഷദ് ചെറുവാടി, കബീർ വീ.കെ, ഡോ. മൂബീൻ എം എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button