Kodiyathur
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ കുടുംബ സംഗമത്തിന് മുന്നോടിയായി അവലോകനയോഗം ചേർന്നു

കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ കുടുംബ സംഗമത്തിന് മുന്നോടിയായി അവലോകനയോഗം ചേർന്നു. കുടുംബ സംഗമം നവംബർ 26 ശനിയാഴ്ച വൈകീട്ട് 4:30 ന് കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടം ഉദ്ഘാടനം ചെയ്യും. പരിപാടിയിലേക്ക് എല്ലാ വ്യാപാരികളെയും അവരുടെ കുടുംബ അംഗങ്ങളെയും ക്ഷണിക്കുകയും ചെയ്യുന്നു.
പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷനായിരുന്ന ചടങ്ങിൽ സെക്രട്ടറി അനീഫ ടി.കെ, അബ്ദുസമദ് കണ്ണാട്ടിൽ, അബ്ദുറഹിമാൻ എച്ച്.എസ്.ടി, ഉബൈദ് യൂണിവേഴ്സൽ, മുഹമ്മദ് സി.പി, ലത്തീഫ് പുൽപ്പറമ്പിൽ, ശരീഫ് എള്ളങ്ങൽ, കുഞ്ഞോയി കാരക്കുറ്റി, യൂത്ത് വിങ് പ്രസിഡണ്ട് ഫൈസൽ പി.പി, യൂത്ത് വിങ് സെക്രട്ടറി അബ്ദുൽ ബാസിത് പി, നസീമ ജാവേദ് തുടങ്ങിയവർ പങ്കെടുത്തു.
ജി.എം.യു.പി സ്കൂൾ അങ്കണത്തിൽ വച്ച് കുടുംബസംഗമം നടക്കുന്ന അന്നെ ദിവസം ഉച്ചക്ക് 3 മണി മുതൽ രാത്രി 9 മണിവരെ യൂണിറ്റിലെ മുഴുവൻ കടകളും അടച്ചിടുമെന്നും, മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്നും വാർത്താക്കുറിപ്പിലൂടെ പ്രസിഡണ്ട് അറിയിച്ചു.







