Kodanchery

കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധന നടത്തി

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലബോറട്ടറി ഉപയോഗിച്ച് കർഷകരുടെ മണ്ണ് സാമ്പിളുകൾ പരിശോധിച്ചു. മണ്ണ് സാമ്പിൾ പരിശോധന കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.

സയന്റിഫിക് അസിസ്റ്റന്റ് സജിന പരിശോധന റിപ്പോർട്ട് കൈമാറി. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജോസ് പെരുമ്പള്ളി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ തമ്പി പറകണ്ടത്തിൽ, കൃഷി അസിസ്റ്റന്റുമാരായ റെനീഷ്. എം, രാജേഷ് കെ , സജിത്ത് വർഗീസ്, ഷമീർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button