Mukkam
തെച്ചിയാട് അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജിലെ വിദ്യാർഥികൾ മാനസികാരോഗ്യകേന്ദ്രം സന്ദർശിച്ചു

മുക്കം : ഓമശ്ശേരി തെച്ചിയാട് അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം സന്ദർശിച്ചു.
മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികൾക്കായി വിദ്യാർഥിനികൾ ചപ്പാത്തികൾ തയ്യാറാക്കി നൽകി.
മാനസികാരോഗ്യകേന്ദ്രം സൂപ്രന്റ് ഡോ. വി.വി. ആശ, സുനി ഷിബു എന്നിവർ നിർദേശങ്ങൾ നൽകി.
അധ്യാപകരായ ലിജോ ജോസഫ്, സി.കെ. സഹീദ, ജംഷിദ മോൾ, റംല, വിദ്യാർഥിനികളായ റഹ്മത്ത്, അവന്തിക, ഫർഹാന ഷക്കീർ, ആയിഷ, ഷഹന എന്നിവർ നേതൃത്വം നൽകി.







