Karassery

മർകസ് ഗ്രീൻവാലി കോൺവൊക്കേഷൻ നടത്തി

കാരശ്ശേരി : മരഞ്ചാട്ടി മർക്കസ് ഗ്രീൻവാലി രണ്ടാം ഹാദിയ കോൺവൊക്കേഷൻ സമാപിച്ചു. മരഞ്ചാട്ടി മർകസ് ഗ്രീൻവാലിയിൽ പ്ലസ് ടു പഠനത്തോടൊപ്പം മർകസ് ഹാദിയ കോഴ്സ് പൂർത്തീകരിച്ച 92 വിദ്യാർഥിനികൾക്ക് ഹാദിയ ബിരുദവും കോഴ്‌സ് സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

മർകസ് അസിസ്റ്റൻറ് മാനേജർ റഷീദ് സഖാഫി നെരോത്ത് ഉദ്ഘാടനം നിർവഹിച്ചു. മർക്കസ് വൈസ് പ്രസിഡന്റ് സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു.

അബൂബക്കർ സഖാഫി വെണ്ണക്കോട്, ആബിദ് സഖാഫി തിരുവമ്പാടി, റഷീദ് സഖാഫി മുരിങ്ങമ്പുറായി, മുസ്തഫ സഖാഫി കൂമ്പാറ, മുജീബ് സഖാഫി വിളയിൽ, മുഹമ്മദ് മുസ്‌ല്യാർ നരിക്കുനി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഷ്റഫ് സഖാഫി, ഹകീം സിദ്ദീഖി, അബ്ദുറഹ്മാൻ സഖാഫി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button