Thiruvambady
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലതല ഭവന സന്ദർശനത്തിന് തുടക്കമായി

തിരുവമ്പാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലതല ഭവന സന്ദർശനത്തിന് തുടക്കം. ഹാഥ്സേ ഹാഥ് ജോഡോ അഭിയാൻ പദയാത്രയുടെ ഭാഗമായ ഗ്രഹസന്ദർശനവും 138 ചലഞ്ചും രാഹുൽ ഗാന്ധിയുടെ അനുഭവങ്ങൾ അടങ്ങിയ ലഘുലേഖ ടോമി നീണ്ടിക്കുന്നേലിന് കൈമാറി തിരുവമ്പാടി മണ്ഡലതല ഉദ്ഘാടനം ഡി.സി.സി ജന:സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ നിർവഹിച്ചു.
മാർച്ച് 11,12,13 തിയതികളിൽ തിരുവമ്പാടി മണ്ഡലത്തിലെ 24 ബൂത്തുകളിലെ എല്ലാ വീടുകളിലും രാഹുൽ ഗാന്ധിയുടെ അനുഭവങ്ങൾ അടങ്ങിയ ലഘുരേഖ വിതരണം ചെയ്യും. മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ , ടി.ജെ കുര്യാച്ചൻ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, പുരുഷൻ നെല്ലിമൂട്ടിൽ, സോണി മണ്ഡപത്തിൽ, ജോർജ് പാറെക്കുന്നത്ത്, പി.ടി ജോസഫ് പറയൻകുഴി, മാത്തുക്കുട്ടി പുളിക്കൽ,ജോസ് കട്ടിക്കാന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.







