India

മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു

ന്യൂഡൽഹി: മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു.

82 വയസായിരുന്നു.

വാജ്‌പേയ് മന്ത്രിസഭയില്‍ വിദേശകാര്യം, ധനകാര്യം, പ്രതിരോധം എന്നീ വകുപ്പുകളുടെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. അനാരോഗ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

അഞ്ച് തവണ രാജ്യസഭാംഗവും നാല് തവണ ലോക്‌സഭാംഗവും ആയിരുന്നു.

ജസ്വന്ത് സിംഗിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, രാഹുൽ ഗാന്ധി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

Related Articles

Leave a Reply

Back to top button