പച്ചതുരുത്ത് പുന്നക്കൽ ഹൈസ്കൂളിനും

പുന്നക്കൽ: സംസ്ഥാന സർക്കാരിൻ്റെ ഹരിത കേരളം പദ്ധതിയുടെ സാമൂഹിക വനവത്കരണത്തിൻ്റെ ഭാഗമായി നടപ്പാക്കുന്ന പച്ചതുരുത്ത് പദ്ധതി പുന്നക്കൽ സെൻ്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ കോമ്പൗവുണ്ടിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ വൃക്ഷതൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന നാലാമത്തെ യൂണിറ്റാണ് പുന്നക്കൽ ഹൈസ്കൂളിനോടനുബന്ധിച്ച് ആരംഭിച്ചത്.
തരിശായി കിടന്ന ഒരേക്കറോളം സ്ഥലമാണ് ഫല വ്യക്ഷങ്ങളും മരങ്ങളുംനട്ട് രമണീയമാക്കുന്നത്.ഈ പദ്ധതി പ്രകാരം ചെടികൾ നട്ട് മൂന്ന് വർഷം പരിപാലിച്ച് സ്കൂളിന് കൈമാറുകയാണ് ചെയ്യുന്നത്.ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ.വിൽസൺ താഴത്തുപറമ്പിൽ അദ്ധ്യക്ഷത വഹിക്കുകയും ഹൈസ്കൂൾ മാനേജർ ഫാ.സജി മങ്കരയിൽ, വൈസ് പ്രസിഡൻ്റ് ഗീത വിനോദ്, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോസ്, ലിബീഷ് , തൊഴിലുറപ്പ്AE അമൽ, മുസ്തഫ, നജ്മ,ഹരിതമിഷൻ തിരുവമ്പാടികോഡിനേറ്റർ ഡോണ എന്നിവർ പങ്കെടുത്തു.