Puthuppady

സമഗ്ര വിദ്യാഭ്യാസ പദ്ധതി കൃഷിപാഠം ഉദ്ഘാടനം ചെയ്തു

പുതുപ്പാടി : ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ കൃഷിപാഠം സ്കൂൾ തല ഉദ്ഘാടനം ഗവൺമെൻറ് ഹൈസ്കൂൾ പുതുപ്പാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതിഅംബിക മംഗലത്ത് നിർവഹിച്ചു.

സ്കൂൾ പിടിഎ പ്രസിഡണ്ട് അഷറഫ് ഒതയോത്ത് അധ്യക്ഷത വഹിച്ചു ഹെഡ്മാസ്റ്റർ ഇ ശ്യാംകുമാർ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ അമൽരാജ്, കൃഷി ഓഫീസർ ആരണ്യ, സ്റ്റാഫ് സെക്രട്ടറി അബ്ദുൾ മജീദ്, പി.ടി .എ .അംഗം മമ്മി മണ്ണിൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

കർഷകരായ നഫീസ, മരക്കാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .കൃഷിപാഠം സ്കൂൾ കോഡിനേറ്റർ ജോജി യു. കെ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button