Thiruvambady
തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിന് കോൾഡ് സ്റ്റോറേജ് അനുവദിക്കണം; പ്രമേയം അവതരിപ്പിച്ചു

തിരുവമ്പാടി: മലയോര മേഖലയിലെ കർഷകരുടെ ഉന്നമനം ലക്ഷ്യമാക്കി, തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിന് കോൾഡ് സ്റ്റോറേജ് അനുവദിക്കണമെന്ന് വാർഷിക പൊതുയോഗം സർക്കാരിനോട് പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.
മലയോര പഞ്ചായത്തുകളിലെ, മുഴുവൻ കാർഷിക-ഭക്ഷ്യ വിളകളും ശേഖരിച്ച്, കേടുകൂടാതെ സൂക്ഷിക്കാനും അവയെ ആവശ്യാനുസരണം മൂല്യവർധിത ഉത്പ്പന്നങ്ങളാക്കി മാറ്റാനും വിപണനം നടത്താനും ഇത്തരത്തിൽ ബാങ്കിന് കഴിയുമെന്നും മലയോര മേഖലയിലെ കർഷകർക്ക് ഇത് വലിയ ആശ്വാസമാകുമെന്നും യോഗം വിലയിരുത്തി.
ബാങ്ക് പ്രസിഡന്റ് ജോളി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ബെന്നി മണിമലത്തറപ്പേൽ പ്രമേയം അവതരിപ്പിച്ചു.







