Mukkam

ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്ക് ഊന്നൽ നൽകി രാഹുൽ ഗാന്ധി എം പി; പ്രാദേശിക വികസന ഫണ്ടിൽ ഇതുവരെ അനുവദിച്ചത്‌ 1577.36 ലക്ഷം

മുക്കം: ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്ക് ഊന്നൽ നൽകി രാഹുൽ ഗാന്ധി എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഇതുവരെ ‌1577.36 ലക്ഷം രൂപ അനുവദിച്ചു. 2019-2022 കാലയളവിൽ വയനാട് പാർലമെൻറ് മണ്ഡലത്തിൽ 1577.36 ലക്ഷം രൂപയുടെ പദ്ധതികൾക്കാണ് ഭരണാനുമിതിലഭിച്ചത്. 2019, 2020 വർഷങ്ങളിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രണ്ടു വർഷത്തെ എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് താൽക്കാലികമായി നിർത്തിവച്ചിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐ.സി.യു വെന്റിലേറ്റർ യൂണിറ്റിന് വേണ്ടി 15 ലക്ഷം, കോവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങുന്നതിന് 10 ലക്ഷം, ജി.യു.പി സ്കൂൾ മണാശ്ശേരിക്ക് കിച്ചൻ ബ്ലോക്ക്‌ 10 ലക്ഷം, ജി.എച്ച്.എസ്.എസ് നീലേശ്വരത്തിന് ഓപ്പൺ സ്റ്റേജ് 15 ലക്ഷം, പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ കാവുംപ്പുറം കിളിയിൽകാക്കഞ്ചേരികുന്നു റോഡ്‌ 7.5 ലക്ഷം, ജി.യു.പി സ്കൂൾ മലപുറത്തിന് ബസ്സ് 20 ലക്ഷം, കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പൂവത്തിക്കണ്ടി-മേലെ പൂവത്തിക്കണ്ടി-പഴംപറമ്പ റോഡ് 8.25 ലക്ഷം, ജി.യു.പി സ്കൂൾ തോട്ടുമുക്കത്തിന് സ്മാർട്ട് ക്ലാസ്സ്‌ റൂം 6 ലക്ഷം, മാട്ടുമുറി രാജീവ്‌ ഗാന്ധി എസ്.സി കോളനി റോഡ് 10 ലക്ഷം, കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ കമ്മ്യൂണിറ്റി ബേസ്ഡ്‌ ഡിസേബിലിറ്റി മാനേജ്മെന്റ് സെന്റർ കെട്ടിടം 35 ലക്ഷം, ജി.യു.പി സ്കൂൾ ചെമ്പുകടവിന് സ്മാർട്ട് ക്ലാസ്സ്‌ റൂം 20 ലക്ഷം, തിരുവമ്പാടി ടൗണിൽ ഹൈമാസ്റ്റ് ലൈറ്റ് 4.25 ലക്ഷം, തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിനു ആംബുലൻസ് 10 ലക്ഷം, കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ പുതിയേടത്ത് നാഗേരിക്കുന്നു ഐ.എച്ച്.ഡി.പി കോളനി റോഡ് 10 ലക്ഷം, തേക്കുംകുറ്റി കുടുംബാരോഗ്യ കേന്ദ്രത്തിനു ആംബുലൻസ് 10 ലക്ഷം, കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിനു ആംബുലൻസ് 10 ലക്ഷം രൂപ തുടങ്ങിയ പ്രൊജക്റ്റുകൾക്കാണ്‌ കോഴിക്കോട് ജില്ലയിൽ വിവിധ ഘട്ടങ്ങളിലായി തുക അനുവദിച്ചത്.

രാഹുൽ ഗാന്ധി എം പിയുടെ നിർദ്ദേശ പ്രകാരം രാജ്യസഭാ എം.പി ആയ അഡ്വ. ജെബി മേത്തറിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 254 ലക്ഷം രൂപയും വയനാട് മണ്ഡലത്തിലെ വിവിധ പ്രവർത്തികൾക്കായി അനുവദിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽലെ കൊടിയത്തൂർ കഴുത്തുട്ടിപ്പുറായ ജി.എൽ.പി. സ്കൂളിന് കെട്ടിടം 7.5 ലക്ഷം, ജി.എൽ.പി. സ്കൂൾ പൂവാറൻതോടിന് സ്മാർട്ട് ക്ലാസ്സ്‌ റൂം, കൂമ്പാറ ടൗണിൽ ഹൈമാസ്റ്റ് ലൈറ്റ്, ജി.എൽ.പി. സ്കൂൾ മുറംപാത്തിക്ക്‌ ലാപ്ടോപ്, പ്രൊജക്ടർ എന്നിവ, അരിപ്പാറ -മൂലംക്കാവ് റോഡ് 7.5 ലക്ഷം, മുത്തപ്പൻപ്പുഴ എസ്.ടി കോളനി നടപ്പാത 7.5 ലക്ഷം, കാരശ്ശേരി പഞ്ചായത്തിലെ ഗേറ്റുംപടി, താഴത്തങ്ങാടി, ആനയാംക്കുന്ന്‌, തോട്ടക്കടവ് എന്നിവിടങ്ങളിൽ ലോമാസ്റ്റ് ലൈറ്റ് 12.2 ലക്ഷം എന്നിവക്കാണ് അംഗീകാരം ലഭിച്ചത്. ഇത് കൂടാതെ കോവിഡ് കാലഘട്ടത്തിൽ ആരോഗ്യ മേഖലക്ക്‌ വേണ്ടി രാജ്യസഭാ എം പിമാരായ കുമാർ കേതകർ, ആമീ യാഗ്നിക്ക്‌ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വീതം നേരത്തെ വയനാട്‌ മണ്ഡലത്തിൽ അനുവദിച്ചിരുന്നു.

ഇതോടെ 2019-22 കാലയളവിൽ രാഹുൽ ഗാന്ധി എം പിയുടെ ഉൾപ്പെടെ വിവിധ എം പി മാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് മാത്രം ഇതുവരെ 1881.36 ലക്ഷം രൂപ വയനാട്‌ പാർലമന്റ്‌ മണ്ഡലത്തിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് എം.പി ഓഫിസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button