Kodiyathur

കൊടിയത്തൂരിന്റെ അഭിമാനതാരം ഇശൽ മുഹമ്മദിനെ അനുമോദിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിലെ വിദ്യാഭ്യാസ പ്രോത്സാഹന പരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ സ്കൂൾ കായിക മേളയിൽ 200 മീറ്റർ ഓട്ട മത്സരത്തിലും റിലേയിലും ഗോൾഡ് മെഡൽ നേടി നാടിന് അഭിമാനമായി മാറിയ കൊടിയത്തൂർ സി.പി സൈഫുദ്ദീൻ മാസ്റ്ററുടെയും പി.ടി.എം ഹൈസ്കൂൾ അധ്യാപികയായ ബെൻസീറ ടീച്ചറുടെയും മകനായ ഇശൽ മുഹമ്മദിനെ വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ ഉപഹാരം നൽകി അനുമോദിച്ചു.

ഇശൽ മുഹമ്മദ് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഈ മാസം മൂന്നാം തീയതി മുതൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിന് വേണ്ടി തയ്യാറെടുപ്പ് നടത്തുകയാണ് ഇശൽ മുഹമ്മദ്.

അനുമോദന പരിപാടിക്ക് സി.പി ഹബ്ബാസ്, എൻ.കെ അഷ്റഫ്, സലാം സി.പി, റഹീസ് സി, പൈതൽ ടി, അഫ്സൽ സി.പി, ജാഹിദ് കെ, നിയാൽ സി.പി, സായിർ ഒ.പി, സി.പി സൈഫുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button