Kodiyathur

സുരക്ഷാ പെയിൻ & പാലിയേറ്റീവ് കാരക്കുറ്റി യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു

കൊടിയത്തൂർ: ആതുര സേവന രംഗത്ത് സത്യുത്യർഹമായ സേവനം നടത്തി വരുന്ന സുരക്ഷ പെയിൻ & പാലിയേറ്റീവ് കാരക്കുറ്റി യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു.

കമ്മറ്റി രൂപീകരണാർത്ഥം വി ബിലാലിന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ സുരക്ഷ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ഗിരീഷ് കാരക്കുറ്റി ഉദ്ഘാടനം ചെയ്തു. എം അബ്ദുറഹിമാൻ, വേലായുധൻ കെ, ബിജു വിളക്കോട്, അസീസ് എടക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ:
ചെയർമാൻ: ബിലാൽ വി, കൺവീനർ: അസീസ് എടക്കണ്ടി, വൈ.ചെയർമാൻ: ബിജു വി, ഷെരീഫ അസീസ് പി, ജോ.കൺവീനർ: ശശീന്ദ്രൻ കാരക്കുറ്റി, ബിൻഷ വി, ട്രഷറർ: ഷെറീന കാരാട്ട് സദൻ.

Related Articles

Leave a Reply

Back to top button