Kodanchery
തുഷാരഗിരി മഞ്ഞുമല റോഡിന്റെ ഇരുവശവും കാട് വെട്ടി വൃത്തിയാക്കി

കോടഞ്ചേരി: തുഷാരഗിരി മഞ്ഞുമല റോഡിനിരുവശവും കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കി. മഞ്ഞുമല പള്ളി വികാരി ഫാ.ജോസ് ചിറകണ്ടത്തിലിന്റെയും നാലാം വാർഡ് മെമ്പർ സിസിലി ജേക്കബ് കോട്ടുപ്പള്ളിയുടെയും പുലരി അയൽക്കൂട്ടം, ഹൈറേഞ്ച് ബോയ്സ് എന്നിവരുടെയും നേതൃത്വത്തിലാണ് കാട് വെട്ടിത്തെളിച്ചത്.
ബിജു ചക്കുംമൂട്ടിൽ, ജോസ് കാരൂപ്പാറ, ബെന്നി ചക്കുമുട്ടിൽ, ജോജോ മാടവന, അബിൻ ചക്കുമ്മൂട്ടിൽ, അശ്വിൻ ചോറ്റിക്കുന്നേൽ, റോബിൻ മണ്ഡപം, ജിത്തു കുര്യാക്കോസ്, സോബിൻ സണ്ണി, അമൽ, ലാലു, ബിബിൻ എൽദോ, ജിൻസ് മലേപറമ്പിൽ എന്നിവർ നേതൃത്വം നൽകി.







