Kodanchery

കോടഞ്ചേരി സർവ്വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ്; എൽ ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

കോടഞ്ചേരി: ഡിസംബർ 18ന് നടക്കുന്ന സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കാനും തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിക്കാനുമായി തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

ഐ സി ജോസ് ഐരാറ്റിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി വിശ്വനാഥൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു. പ്രിൻസ് പുത്തൻ കണ്ടത്തിൽ, വി.കെ വിനോദ്, പി.പി ബഷീർ, ജയേഷ് ചാക്കോ, പുഷ്പ സുരേന്ദ്രൻ, കെ.പി ചാക്കോച്ചൻ, കെ.എം ജോസഫ്, ജോർജ്കുട്ടി വിളക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.

501 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റിയെയും 101 അംഗ എക്സിക്യുട്ടീവിനെയും യോഗത്തിൽ തെരഞ്ഞെടുത്തു. ഭാരവാഹികളായി ചെയർമാൻ ഐ സി ജോസ് ഐരാറ്റിൽ, ജനറൽ കൺവീനർ ജോണി ഇടശ്ശേരി, ഖജാൻജി ജോർജ്കുട്ടി വിളക്കുന്നേൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

Related Articles

Leave a Reply

Back to top button