Pullurampara
മാതൃഭൂമി സീഡ്; “ഹരിത ജ്യോതി” പുരസ്കാരം; പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് യു പി സ്കൂളിന്
പുല്ലൂരാംപാറ: 2021-22 അധ്യായന വർഷത്തെ മികച്ച സ്കൂൾ പ്രവർത്തങ്ങൾക് മാതൃഭൂമി ഏർപ്പെടുത്തിയ ഹരിത ജ്യോതി പുരസ്കാരം പുല്ലുരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിന് ലഭിച്ചു. സീഡ് കോഡിനേറ്റർ നീനു മരിയ ജോസ്, വിദ്യാർത്ഥി പ്രതിനിധി ദിയ തെരേസ് എന്നിവർ ചേർന്ന് മാതൃഭൂമി പ്രതിനിധികളിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
പെൻബിൻ പദ്ധതി, കോവിഡാനന്തര പ്രവർത്തങ്ങൾ, സ്കൂൾ വളപ്പിലെ പച്ചക്കറി കൃഷി, തേനീച്ച കൃഷി, മീൻ വളർത്തൽ, പച്ചത്തുരുത്, വായനാ വസന്തം, കാൻസർ രോഗികൾക്ക് മുടി നൽകിയ “കേശദാനം മഹാദാനം”, പോഷൺ അഭിയൻ തുടങ്ങിയ വ്യത്യസ്തമായ പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.