Kodanchery

കോടഞ്ചേരിയിൽ ആം ആദ്മി പാർട്ടി ആഹ്ലാദപ്രകടനം നടത്തി

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ പാർട്ടി ദേശീയ പാർട്ടിയായി മാറിയതിന്റെയും ഗുജറാത്തിലെ ഇലക്ഷനുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിക്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിച്ചതിന്റെയും ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ ഗംഭീര വിജയം നേടിയതിന്റെയും ആഹ്ലാദപ്രകടനം നടത്തി.

ആഹ്ലാദപ്രകടനത്തെ തുടർന്ന് നടന്ന യോഗത്തിൽ തിരുവമ്പാടി പഞ്ചായത്ത് കൺവീനർ ജെയിംസ് മറ്റത്തിൽ, കൂടരഞ്ഞി പഞ്ചായത്ത് കൺവീനർ മനു പൈമ്പള്ളി, കോടഞ്ചേരി പഞ്ചായത്ത് സെക്രട്ടറി ഏലിയാസ് പാടത്ത്കാട്ടിൽ, പഞ്ചായത്ത് കൺവീനർ ക്യൂൻ ഷാജി, തിരുവമ്പാടി നിയോജകമണ്ഡലം ട്രഷറർ അബ്രഹാം വാമറ്റം, ജോൺസൺ കോടഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button