കോടഞ്ചേരി ഗ്രാമപഞ്ചായത്ത് തൊഴിൽസഭകൾ ഡിസംബർ 10,11 തിയ്യതികളിൽ

പതിനാലാം പഞ്ചവത്സര പദ്ധതി പ്രാദേശിക സാമ്പത്തിക വ്യവസ്ഥ തൊഴിൽ സംരംഭക സാധ്യതകളും തൊഴിൽ പരിശീലന സാധ്യതകളും തൊഴിൽ അന്വേഷകർക്ക് പരിചയപ്പെടുത്തുന്നതിനായി കോടഞ്ചേരിയിൽ തൊഴിൽ സഭകൾ വിളിച്ചു ചേർക്കുന്നു.
കുടുംബശ്രീയുടെ നേതൃത്വത്തിൽ നേരത്തെ നടത്തപ്പെട്ട സർവേയുടെ അടിസ്ഥാനത്തിൽ തൊഴിലന്വേഷകരായി കണ്ടെത്തപ്പെട്ടവർക്കായാണ് തൊഴിൽ സഭകൾ നടത്തപ്പെടുക.
ഏഴു കേന്ദ്രങ്ങളിലായി നടത്തപ്പെടുന്ന തൊഴിൽ സഭയുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു;
1,2,3 വാർഡുകൾ – എ.എം.എൽ.പി സ്‌കൂൾ നൂറംതോട് – ഡിസംബർ 11, 2:00PM
4,5 വാർഡുകൾ – ജി.യു.പി സ്‌കൂൾ ചെമ്പുകടവ് – ഡിസംബർ 11, 2:00PM
6,7,8 വാർഡുകൾ – നെല്ലിപ്പൊയിൽ എൽ.പി സ്‌കൂൾ – ഡിസംബർ 10, 2:00PM
9,11 വാർഡുകൾ – വലിയകൊല്ലി പാരിഷ് ഹാൾ – ഡിസംബർ 11, 2:00PM
10,16,17 വാർഡുകൾ – സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ – ഡിസംബർ 11, 2:00പിഎം
12,13,14,15 വാർഡുകൾ – സെന്റ് മേരിസ് പാരിഷ് ഹാൾ മൈക്കാവ് – ഡിസംബർ 11, 2:00PM
18,19,20,21 വാർഡുകൾ – സെന്റ് ആന്റണീസ് എച്ച്.എസ് കണ്ണോത്ത് – ഡിസംബർ 11, 2:00PM






