കൊടിയത്തൂരിൽ രോഗി സംഗമം നാളെ: സംഘാടക സമിതി രൂപീകരിച്ചു

കൊടിയത്തൂർ: പഞ്ചായത്ത് പാലിയേറ്റീവിന്റേയും പെയിൻ ആൻഡ് പാലിയേറ്റീവ് അസോസിയേഷന്റെയും നേതൃത്വത്തിൽ വർഷങ്ങളായി നടത്തിവരാറുള്ള രോഗി കുടുംബ സംഗമം ഡിസംബർ 10 ശനിയാഴ്ച ചുള്ളിക്കാപറമ്പ് ആലുങ്ങൽ പാരാമൗണ്ട് ഓഡിറ്റോറിയത്തിൽ നടക്കും.
“സ്നേഹസ്പർശം 2022” എന്ന സംഗമത്തിന്റെ നടത്തിപ്പിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്ത് ചെയർമാനും മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു കൺവീനറും, എം അബ്ദുറഹ്മാൻ വൈസ് ചെയർമാനും, പി.എം അബ്ദുന്നാസർ അസി.കൺവീനറുമായി വിപുലമായ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
സംഘാടക സമിതി രൂപീകരണയോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ കമ്മറ്റി ചെയർമാൻ എം.ടി റിയാസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി, മെമ്പർമാരായ ഫസൽ കൊടിയത്തൂർ, കെ.ജി സീനത്ത്, ടി.കെ അബൂബക്കർ, ഫാത്തിമ നാസർ, സുഹറ വെള്ളങ്ങോട്ട്, അബ്ദുസത്താർ കൊളക്കാടൻ, എൻ കെ അഷ്റഫ്, ടി.ടി അബ്ദുറഹ്മാൻ, ഗുലാം ഹുസൈൻ, അഷ്റഫ് കൊളക്കാടൻ, പി.എം അബ്ദുന്നാസർ, എം അബ്ദുറഹ്മാൻ, ഷരീഫ് അക്കരപ്പറമ്പിൽ, എ.എം ബഷീർ, ബിഷർ അമീൻ തുടങ്ങിയവർ സംസാരിച്ചു.







