Thiruvambady

ഭാരതപര്യടനം മിഷൻ വൺ റുപ്പീ; സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ എത്തിച്ചേർന്നു

തിരുവമ്പാടി: സാമൂഹ്യ പ്രതിബദ്ധതയും രാഷ്ട്ര കാഴ്ചകളുമായി ഭാരതപര്യടനം നടത്തുന്ന മിഷൻ വൺ റുപ്പീയുമായി റെനീഷ്, നിജിൻ ദ്വയം തിരുവമ്പാടിയിൽ എത്തി. മിഷൻ വൺ റുപ്പീ എന്ന പര്യടന പരിപാടിയുടെ ഏറ്റവും പ്രധാന ലക്ഷ്യം പാവപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ അഞ്ച് കുടുംബങ്ങൾക്ക് സ്ഥലം കണ്ടെത്തി വീട് നിർമിച്ച് നൽകുക എന്നതാണ്.

സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ സംഘാംഗങ്ങളെ സ്വീകരിക്കുകയും യാത്രാലക്ഷ്യം കുട്ടികളുമായി സംവദിക്കാൻ അവസരം ഒരുക്കുകയും ചെയ്തു. സന്ദേശം വീടുകളിൽ എത്തിച്ച് വിദ്യാർത്ഥികൾ ശേഖരിച്ച ഒമ്പതിനായിരം രൂപ സ്കൂൾ മാനേജർ റവ.ഫാ.തോമസ് നാഗപറമ്പിൽ യുവാക്കൾക്ക് കൈമാറി. ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, സ്റ്റാഫ് സെക്രട്ടറി ദിലീപ് മാത്യൂസ്, അധ്യാപകരായ ജാൻസി വർഗ്ഗീസ്, റോജ കാപ്പൻ, സി.ബിന്ദു, അബ്ദുൾ റഷീദ്, അബ്ദുറബ്ബ്, ആൽബിൻ, അയൂബ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

തിരുവമ്പാടിയിലെ പൗര സമൂഹത്തിന്റെയും വിദ്യാലയത്തിന്റെയും വർദ്ധിച്ച സഹകരണത്തിനും പിന്തുണക്കും റെനീഷ് നന്ദി പറഞ്ഞു. രണ്ട് വർഷം നീണ്ട് നിൽക്കുന്ന യാത്രാ പദ്ധതി മധ്യേയാണ് റെനീഷും നിജിനും തിരുവമ്പാടിയിൽ എത്തിച്ചേർന്നത്.

Related Articles

Leave a Reply

Back to top button