മുക്കം ഉപജില്ലാ സർഗോത്സവം സമാപിച്ചു

മുക്കം: ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച കലാ സാഹിത്യ ശില്പശാല സർഗോത്സവം കുമാരനെല്ലൂർ ആസാദ് മെമ്മോറിയൽ യു.പി സ്കൂളിൽ സമാപിച്ചു. കാവ്യാലാപനം, അഭിനയം, നാടൻപാട്ട്, ചിത്രചന, കവിതാരചന, കഥാരചന, പുസ്തകാസ്വാദനം തുടങ്ങി ഏഴു മേഖലകളിലായി സുനിൽ തിരുവങ്ങൂർ, അബൂബക്കർ മാസ്റ്റർ, കെ.ടി ഗോപാലൻ മാസ്റ്റർ, കൃഷ്ണദാസ് വല്ലാപുന്നി, രാധാകൃഷ്ണൻ മാസ്റ്റർ, എ.വി സുധാകരൻ മാസ്റ്റർ, വിജീഷ് പരവരി, വി.പി ഏലിയാസ് മാസ്റ്റർ തുടങ്ങിയവർ ശില്പശാല നയിച്ചു.
കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിജിത സുരേഷ് സർഗോത്സവം ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാരംഗം ഉപജില്ലാ സമിതി ചെയർമാനും വിദ്യാഭ്യാസ ഓഫീസറുമായ പി ഓംകാരനാഥൻ അധ്യക്ഷത വഹിച്ചു. ഉപജില്ലാ കലോത്സവ ദിവസങ്ങളിൽ തിരുവമ്പാടിയിലെ പ്രധാന വേദികളിൽ ഒരുക്കിയ ജനകീയ അടിക്കുറിപ്പ് മത്സര ജേതാക്കളായ പി.കെ അനസ്യ, പി.ഷേഹ, സോനു ജോസഫ് എന്നിവർക്കുള്ള സമ്മാന വിതരണം ജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി കോ-ഓർഡിനേറ്ററും പരിപാടിയിലെ മുഖ്യാതിഥിയുമായ ബിജു കാവിൽ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് പ്രകാശൻ കോരല്ലൂർ, മാതൃസമിതി ചെയർ പേഴ്സൺ ഹസീന സജീർ, കുമാരനെല്ലൂർ ഗവ. എൽ.പി സ്കൂൾ പ്രധാന അധ്യാപിക തങ്കമണി, ആസാദ് യു.പി സ്കൂൾ പ്രധാന അധ്യാപിക എം.പി ഷൈന, ഉപജില്ലാ വിദ്യരംഗം കോ-ഓർഡിനേറ്റർ ടി റിയാസ് തുടങ്ങിയവർ സംസാരിച്ചു.
വൈകീട്ട് നടന്ന സമാപന സമ്മേളനവും സമ്മാന വിതരണവും എച്ച്.എം ഫോറം കൺവീണർ സജി ജോൺ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ തലത്തിൽ ഒരുക്കിയ ബഷീർ കഥാപാത്ര ആവിഷ്കാരം, സാഹിത്യ ക്വിസ്, സാഹിത്യ സെമിനാർ തുടങ്ങിയവയിലെ ജേതാക്കൾക്ക് പ്രൈമറി എച്.എം ഫോറം കോ-ഓർഡിനേറ്റർ അഗസ്റ്റിൻ ജോർജ് മഠത്തിൽ പറമ്പിൽ സമ്മാന വിതരണം നിർവ്വഹിച്ചു. രക്ഷിതാക്കൾക്കുള്ള സാഹിത്യ ക്വിസിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി ഉപജില്ലക്ക് അഭിമാനമായ നീലേശ്വരം സ്കൂളിലെ രക്ഷിതാവ് കെ.ജംസിത, പരസ്പരം ഇ മാഗസിൻ കവിതാ പുരസ്‌കാര ജേതാവ് താഴക്കോട് എൽ.പി സ്കൂളിലെ അധ്യാപിക മീന ജോസഫ്, ഡോക്ടറേറ്റ് കരസ്ഥമാക്കിയ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ മലയാളം അധ്യാപകൻ പ്രമോദ് സമീർ എന്നിവരെ എ.ഇ.ഒ ആദരിച്ചു.
വിദ്യാരംഗം ജില്ലാ കൗൺസിലർ ജി.അബ്ദുറഷീദ്, എം.പി ഷൈന, ബാൽരാജ്, ജെസ്സി കൊളക്കാടൻ, സുജിത്ത് കുട്ടനാരി, പ്രിയ, സ്മിന, മേരി, ആസാദ് സ്കൂൾ മാനേജ്മെന്റ്, സ്റ്റാഫ്, പി.ടി.എ, എം.പി.ടി.എ അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.







