Kodiyathur

കൊടിയത്തൂർ പി.ടി.എം സ്‌കൂളിൽ ഭിന്നശേഷി വാരാചരണ പരിപാടികൾ സംഘടിപ്പിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷി സൗഹൃദ സന്ദേശം പ്രചരിപ്പിക്കുന്നതിന് വേണ്ടി വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. കൊടിയത്തൂർ അങ്ങാടിയിൽ പൊതുജന പങ്കാളിത്തത്തോടുകൂടി സംഘടിപ്പിച്ച ബോധവൽക്കരണ പ്രോഗ്രാം ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പ്രോഗ്രാമിന് സ്റ്റാഫ് സെക്രട്ടറി കെ.ടി സലീം അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹ്മാൻ സന്ദേശം നൽകി. പൊതുജനങ്ങൾക്ക് കൂടി പങ്കെടുക്കാവുന്ന രൂപത്തിൽ തയ്യാറാക്കിയ ഭിന്നശേഷി സൗഹൃദ സന്ദേശങ്ങൾ അടങ്ങിയ ബിഗ് ക്യാൻവാസിൽ നാട്ടുകാരും വിദ്യാർത്ഥികളും അധ്യാപകരും സന്ദേശങ്ങൾ എഴുതിയും ഒപ്പുവെച്ചും പങ്കാളികളായി.

ഭിന്നശേഷി സൗഹൃദ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വേണ്ടി കലാ കായിക മത്സരങ്ങൾ, സ്പെഷ്യൽ അസംബ്ലി തുടങ്ങിയവ സംഘടിപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.പി സഹീർ, യോദ്ധ കൺവീനർ സുലൈഖ, സി.കെ ഉബൈദുള്ള, എൻ.എസ്.എസ് വളണ്ടിയർമാരായ ആദിൽ അബ്ദുറസാഖ്, നബീൽ സി.കെ, അജ്‌സൽ നസീർ, സി.പി മിർശാദ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button