Kodiyathur

‘സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം’ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ തിരുവമ്പാടി സർക്കിൾ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ ‘സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം’ എന്ന പ്രമേയത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

മാധ്യമ പ്രവർത്തകനും പി.ടി.എ വൈസ് പ്രസിഡണ്ടുമായ സി ഫസൽ ബാബു ക്ലാസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജി സുധീർ അധ്യക്ഷത വഹിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർമാരായ ഡോ.അനു എ.പി, ഡോ.സലീന മജീദ്, ന്യൂട്രീഷനിസ്റ്റ് അഞ്ജലി പി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

സ്റ്റാഫ് സെക്രട്ടറി നാസർ കാരങ്ങാടൻ, എസ്.ആർ.ജി കൺവീനർ അബ്ദുൽ ഗഫൂർ കെ.കെ, ഹെൽത്ത് ക്ലബ് കൺവീനർ ബെൻസീറ യു.കെ, സീഡ് ക്ലബ് കോർഡിനേറ്റർ നവാസ് കെ.വി, സലിം വി.കെ, രാജി പി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button