Kodanchery

നവീകരിച്ച മഞ്ഞുവയൽ പള്ളിയുടെ കൂദാശ കർമ്മം; മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു

കോടഞ്ചേരി: നവീകരിച്ച മഞ്ഞുവയൽ സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ദൈവാലയത്തിന്റെ കൂദാശ കർമ്മം താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. ചടങ്ങിൽ ദൈവാലയം പുതുക്കിപ്പണിയാൻ സഹായിച്ച എല്ലാവർക്കും വികാരി ഫാ.ജോർജ് കറുകമാലിൽ നന്ദി അറിയിച്ചു.

1970ൽ പണികഴിപ്പിച്ച മഞ്ഞുവയൽ ദേവാലയം കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് പുതിയ തലമുറയുടെ വിശ്വാസവളർച്ചയ്ക്ക് അനുയോജ്യമായ വിധത്തിലാണ് പുതുക്കി പണിതിരിക്കുന്നത്. നവീകരണ പ്രവർത്തികൾക്ക് ഇടവ വികാരി ഫാ.ജോർജ് കറുകമാലിൽ, ട്രസ്റ്റി മാരായ സണ്ണി പനന്താനത്ത്, ജോസഫ് ആലവേലിൽ, ബിനോയ് തുരുത്തിയിൽ, പോൾസൺ കരിനാട്ട്, മത്തായി മൂത്തേടത്ത് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button