Karassery

കുമാരനെല്ലൂരിൽ കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

കാരശ്ശേരി: കാരശ്ശേരി പഞ്ചായത്ത് ഒന്നാംവാർഡ്, രണ്ടാംവാർഡ് കോൺഗ്രസ്‌ കമ്മിറ്റികൾ കുമാരനെല്ലൂർ അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. വിലക്കയറ്റത്തിലും പി.എസ്.സിയെ നോക്കുകുത്തിയാക്കി സർക്കാർ സർവീസിൽ പിൻവാതിൽ നിയമനം നടത്തുന്നതിലും കടംവാങ്ങി ധൂർത്തടിക്കുന്ന സർക്കാർ സമീപനത്തിലും പ്രതിഷേധിച്ചായിരുന്നു പ്രകടനം.

ഡി.സി.സി മെമ്പർ ശ്രീനിവാസൻ കാരാട്ട്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സാദിക്ക് കുറ്റിപ്പറമ്പ്, വാർഡ് മെമ്പർ ജംഷിദ് ഒളകര, വാർഡ് കോൺഗ്രസ്‌ പ്രസിഡന്റ് ടി.കെ സുധീരൻ, ആബിദ് കുമാരനെല്ലൂർ, നിഷാദ് വീച്ചി, എ.പി ഉമ്മർ, കെ.പി മുജീബ് റഹ്മാൻ, മുഹമ്മദ്‌ കലകൊമ്പൻ, പി.ടി സുബൈർ, അനിൽ കാരാട്ട്, എം.പി സുജാത, റജീന കിഴക്കയിൽ, ടി.പി ഗീത, സനിൽ അരീപ്പറ്റ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button