Mukkam

കെ.എം.സി.ടി മെഡിക്കൽ കോളജ് കെട്ടിട സമുച്ചയം ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

മുക്കം: മണാശ്ശേരി കെ.എം.സി.ടി മെഡിക്കൽ കോളജ് കെട്ടിട സമുച്ചയം ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 1200 ജനറൽ ബെഡുകളും 92 ഐ.സി.യു ബെഡുകളുമാണ് വടക്കൻ കേരളത്തിലെ ഏറ്റവും വലിയ ഹോസ്പിറ്റൽ കോംപ്ലക്സിൽ ഒരുക്കിയിട്ടുള്ളത്. കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ.കെ മൊയ്തു ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിക്കും.

ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പൊതുമരാമത്ത്-ടൂറിസം-യുവജനകാര്യം മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, മന്ത്രി അഹമ്മദ് ദേവർകോവിൽ, പി.കെ കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ മുനീർ, കെ സുരേന്ദ്രൻ, ബി.എം ഫറൂഖ്, ഡോ. മോഹനൻ കുന്നുമ്മൽ, ഡോ.രമേഷ് ഉണ്ണികൃഷ്ണൻ എന്നിവർ വിവിധ ഡിപ്പാർട്മെന്റുകളുടെയും ബ്ലോക്കുകളുടെയും ഉദ്ഘാടനം നിർവഹിക്കും.

Related Articles

Leave a Reply

Back to top button