Kodiyathur
കൊടിയത്തൂരിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിലെ പാലക്കോട്ടു പറമ്പിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. പാലക്കോട്ടു പറമ്പിൽ റെസിഡന്റ്‌സ് അസോസിയേഷനാണ് വാഴ നട്ട് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
കമ്മറ്റി അംഗങ്ങളായ സുരേഷ് ബാബു പി.പി, നൗഷാദ് പി.പി, ബർഷാദ് കെ.കെ, ബഷീർ കണ്ണാട്ടിൽ, മുഹമ്മദ് കാക്കിരി, പി.എം സലിം, ജാഫർ കെ.കെ, ഫാഹിസ് ഇ, ഉബൈദ് പി.പി, വിനീഷ് പി.പി തുടങ്ങിയവർ പങ്കെടുത്തു.






