Kodiyathur

കൊടിയത്തൂർ ജി യു.പി സ്‌കൂളിൽ അറബിക് ദിനാചരണവും പ്രതിഭാ ആദരവും നടത്തി

കൊടിയത്തൂർ: കൊടിയത്തൂർ ഗവൺമെന്റ് യു.പി സ്കൂളിൽ 2021-22 അധ്യയന വർഷം എൽ.എസ്.എസ്, യു.എസ്.എസ് എന്നിവ നേടിയ വിദ്യാർത്ഥികൾക്ക് അധ്യാപക-രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ ആദരവും അറബിക് ദിനാചരണവും സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ ചേർന്ന ചടങ്ങിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു പ്രതിഭകൾക്ക് ഉപഹാരം നൽകി. പി.ടി.എ പ്രസിഡണ്ട് അഡ്വക്കേറ്റ് ഉമ്മർ പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു. ഡോ.അബ്ദുൽ ജലീൽ മുഖ്യ പ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് അംഗം ടി.കെ അബൂബക്കർ, എൻ.എസ്.എസ് കോ-ഒർഡിനേറ്റർ എൻ അബ്ദുൽ സലീം, ഹെഡ്മാസ്റ്റർ ഇ.കെ അബ്ദുൽ സലാം, എസ്.എം.സി ചെയർമാൻ എ.പി മുജീബ് റഹ്മാൻ, സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് കമ്മിറ്റി കൺവീനർ റസാക്ക് കൊടിയത്തൂർ, എം.പി.ടി.എ ചെയർപേഴ്സൺ ആയിഷ നസീർ, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ സഫിയ, മുൻ ഹെഡ്മാസ്റ്റർ കെ.വി അബ്ദുൽസലാം, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഫൈസൽ പാറക്കൽ, അധ്യാപകരായ വി അബ്ദുൽ റഷീദ്, എം അബ്ദുൽ കരീം, നജീബ് ആലിക്കൽ, എം.കെ ഷക്കീല, ടി.പി മെഹബൂബ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button