Kodiyathur

പൊതുമരാമത്ത് ഭൂമിയിൽ കയ്യേറ്റം; അനധികൃത നിർമ്മാണം പൊളിച്ചുമാറ്റി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

കൊടിയത്തൂർ: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഭൂമി കയ്യേറി നടത്തിയ നിർമ്മാണം ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പൊളിച്ചു മാറ്റി. താമരശ്ശേരി-കരിപ്പൂർ എയർപോർട്ട് റോഡിൽ പന്നിക്കോട് അങ്ങാടിക്ക് സമീപമാണ് സ്വകാര്യ വ്യക്തിയുടെ കയ്യേറ്റം അധികൃതർ പൊളിച്ചു മാറ്റിയത്. ടേക്ക് എ ബ്രേക്ക് പദ്ധതിക്കായി കണ്ടത്തിയ സ്ഥലത്തിനോട് ചേർന്ന് സ്വകാര്യ കെട്ടിടത്തിൽ നിന്നും അനധികൃതമായി ഗോവണി നിർമ്മിക്കുകയും നിയമം പാലിക്കാതെ കെട്ടിടത്തിന്റെ മുന്നിലേക്ക് നീട്ടിയെടുത്ത് നിർമ്മാണം നടത്തുകയുമായിരുന്നു.

വിഷയവുമായി ബന്ധപ്പെട്ട് അനധികൃത നിർമ്മാണം പൊളിച്ചുമാറ്റാൻ ഗ്രാമപഞ്ചായത്ത് നിയമപ്രകാരം കെട്ടിട ഉടമക്ക് 3 തവണ നോട്ടീസ് നൽകിയെങ്കിലും ഉടമ പൊളിച്ചുമാറ്റാൻ തയ്യാറായിരുന്നില്ലന്നും നോട്ടീസ് കാലാവധി തീർന്ന സാഹചര്യത്തിലാണ് പൊളിച്ചുമാറ്റിയതെന്നും ഇതിന് നിയമതടസ്സങ്ങളില്ലെന്നും പഞ്ചായത്ത് സെക്രട്ടരി ടി ആബിദ അറിയിച്ചു. പ്രശ്ന സാധ്യത കണക്കിലെടുത്ത് മുക്കം പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

പഞ്ചായത്ത് സെക്രട്ടറി ടി ആബിദ, എൽ.എസ്.ജി.ഡി ഓവർസിർ പി.ടി ജസ്‌ന, പഞ്ചായത്ത്‌ ജീവനക്കാരായ ജെ ജനീഷ്, ഷാജു തുടങ്ങിയവർ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി, പഞ്ചായത്തംഗങ്ങളായ ബാബു പൊലുകുന്നത്ത്, ഫസൽ കൊടിയത്തൂർ, കരീം പഴങ്കൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

Related Articles

Leave a Reply

Back to top button