Kodiyathur
കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്‌കൂളിൽ സാഹിത്യ ശില്പശാല ഡിസംബർ 23ന്

കൊടിയത്തൂർ: വിദ്യാർത്ഥികളിലെ സാഹിത്യ അഭിരുചികളെ വളർത്തിയെടുക്കുന്നതിനായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാഹിത്യ ശില്പശാല ‘കൺസെപ്റ്റ’ നാളെ രാവിലെ 9 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
പ്രശസ്ത മാധ്യമ പ്രവർത്തകൻ നിഷാദ് റാവുത്തർ ശില്പശാല ഉദ്ഘാടനം ചെയ്യും. എഴുത്തുകാരായ ഹാറൂൻ കക്കാട്, സാജിദ് പുതിയോട്ടിൽ, റസാഖ് വഴിയോരം, ചരിത്ര ഗവേഷകൻ ഡോ. അജ്മൽ മുഈൻ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംബന്ധിക്കും. സ്‌കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങാനാഗ്രഹിക്കുന്ന സ്ഥിരം പബ്ലിക്കേഷന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്.







