Thiruvambady

തിരുവമ്പാടിയിൽ അനധികൃത ചെങ്കല്‍ ഖനനം പിടികൂടി

തിരുവമ്പാടി: തുമ്പക്കോട് മലയിലെ അനധികൃത ചെങ്കല്‍ ഖനനം താമരശ്ശേരി താലൂക്ക് റവന്യൂ സ്‌ക്വാഡ് പിടികൂടി. താമരശ്ശേരി തഹസില്‍ദാര്‍ സി സുബൈറിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തിയത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശത്താണ് നിയമങ്ങള്‍ കാറ്റില്‍ പറത്തി വന്‍ തോതില്‍ ചെങ്കല്‍ ഖനനം നടത്തുന്നത്.

ക്വാറിയിലുണ്ടായിരുന്ന മൂന്ന് ടിപ്പറുകൾ, ജെ.സി.ബി, കല്ലുവെട്ട് യന്ത്രം എന്നിവയും റവന്യൂ സംഘം കസ്റ്റഡിയിലെടുത്തു. ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.കെ ബീന, സ്‌ക്വാഡ് അംഗങ്ങളായ സിംസണ്‍, അഷ്ഫാക്ക്, ഗിരീഷ്‌കുമാര്‍, തിരുവമ്പാടി വില്ലേജ് അസിസ്റ്റന്റ് എല്‍ഫിന്‍, ഡ്രൈവര്‍ സുനി എന്നിവരടങ്ങിയ സംഘമാണ് ചെങ്കല്‍ ഖനനം പിടികൂടിയത്.

തുടര്‍ നടപടികള്‍ക്കായി ജില്ലാ കലക്ടര്‍ക്കും ജിയോളജി വകുപ്പിനും റിപ്പോര്‍ട്ട് നല്‍കുമെന്നും അനധികൃത ഖനനങ്ങള്‍ക്കെതിരെ രാത്രിയില്‍ ഉള്‍പ്പെടെ പരിശോധന ശക്തമാക്കുമെന്നും തഹസില്‍ദാര്‍ സി സുബൈര്‍ അറിയിച്ചു.

Related Articles

Leave a Reply

Back to top button