‘കുരുന്നു കൈകളിൽ കുഞ്ഞിക്കോഴി’ പദ്ധതി; കക്കാട് ജി.എൽ.പി സ്‌കൂളിലെ കോഴി വിതരണം ശ്രദ്ധേയമായി

മുക്കം: കക്കാട് ഗവ.എൽ.പി സ്‌കൂളിലെ ‘കുരുന്നു കൈകളിൽ കുഞ്ഞിക്കോഴി’ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.പി ജമീല നിർവഹിച്ചു. സ്‌കൂളിലെ കുട്ടികൾക്ക് ഒരു ദിവസം പ്രായമായ 500 കോഴിക്കുഞ്ഞുങ്ങളെയാണ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സൗജന്യമായി വിതരണം ചെയ്തത്.
കുട്ടികളിൽ സഹജീവിസ്‌നേഹം, സഹാനുഭൂതി, ജിജ്ഞാസ എന്നിവ വളർത്തുക, കോഴി വളർത്തുരീതികൾ പരിശീലിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കിയത്. സ്‌കുളിൽ നടന്ന ചടങ്ങിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തിൽ ആമിന അധ്യക്ഷത വഹിച്ചു.
പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, എസ്.എം.എസി ചെർമാൻ ലുഖ്മാനുൽ ഹഖീം കെ, വാർഡ് മുൻ മെമ്പർ എടത്തിൽ അബ്ദുറഹ്മാൻ, ചാത്തമംഗലം സർക്കാർ പ്രാദേശിക കോഴിവളർത്തു കേന്ദ്രത്തിലെ ഇൻസ്‌പെക്ടർ ജഗദീഷ് ബാബു കുന്ദമംഗലം, സ്‌കൂൾ പ്രധാനാധ്യാപിക ജാനീസ് ജോസഫ്, സ്റ്റാഫ് സെക്രട്ടറി ജി ഷംസു മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.






