Kodanchery

കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി സ്‌കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തി

കോടഞ്ചേരി: സെന്റ് ജോസഫ് എൽ.പി സ്കൂളിൽ ക്രിസ്തുമസ് ദിനാഘോഷം നടത്തുകയും വിദ്യാലയത്തിലെ ഭിന്നശേഷി കുട്ടികളെ സ്കൂളിൽ എത്തിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ആഘോഷ പരിപാടികളോടനുബന്ധിച്ച് കുട്ടിപാപ്പമാർ അണിനിരന്നത് വേറിട്ട കാഴ്ചയായി. കുരുന്നുകളുടെ കരോൾ ഗാനവും ക്രിസ്തുമസ് സന്ദേശവും പരിപാടികൾക്ക് മാറ്റുകൂട്ടി. ക്രിസ്മസ് ട്രീയിലെ സമ്മാനങ്ങളുടെ നറുക്കെടുപ്പിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.

ക്രിസ്തുമസ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ കുര്യാക്കോസ് ഐക്കൊളമ്പിൽ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജീമോൾ കെ, പി.ടി.എ പ്രസിഡന്റ് സിബി തൂങ്കുഴി, വിദ്യാർത്ഥി പ്രതിനിധികൾ, അധ്യാപക പ്രതിനിധി തുടങ്ങിയവർ ക്രിസ്മസ് സന്ദേശങ്ങൾ നൽകി. കുട്ടികളോടൊപ്പം അധ്യാപകരും മാതാപിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button