Kodanchery

മലങ്കര കത്തോലിക്കാ സഭാ തലവൻ കർദ്ദിനാൾ മാർ ക്ലിമ്മീസ് കാതോലിക്കാ ബാവയുടെ സഹോദരി സിസ്റ്റർ ജോയ്സ് അന്തരിച്ചു

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപികയും മാർ ക്ലിമ്മീസ് ബാവാ തിരുമേനിയുടെ സഹോദരിയുമായ സിസ്റ്റർ ജോയ്സ് (70) അന്തരിച്ചു.

ബഥനി സന്യാസിനി സമൂഹം ബത്തേരി പ്രൊവിൻസിലെ അംഗമാണ്.

സംസ്കാര ശുശ്രൂഷകൾ ബത്തേരി മൂലങ്കാവ് ബഥനി കോൺവെന്റിൽ (28-12-2022-ബുധനാഴ്ച്ച) രാവിലെ 10:30 ന് നടക്കും.

മൃതദേഹം 27ന് (ചൊവ്വ) വൈകുന്നേരം മുതൽ മൂലങ്കാവ് ബഥനി മഠത്തിൽ പൊതു ദർശനത്തിനായി വെക്കും.

പത്തനംതിട്ട മല്ലപ്പള്ളി തോട്ടുങ്കൽ പരേതരായ ടി.എം. മാത്യുവിന്റെയും അന്നമ്മയുടെയും മകളാണ്.

വേളംങ്കോട് നാരങ്ങാത്തോട്, ചെറുപുഴ, മാമാങ്കര, ഉപ്പട, കോഴിക്കോട്, പുൽപള്ളി, കൽപറ്റ, ഉപ്പട്ടി, താപോവനം, മൂലങ്കാവ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു.

സഹോദരങ്ങൾ: മാത്യുക്കുട്ടി, ശോശാമ്മ, സിസിലിക്കുട്ടി, തമ്പിച്ചൻ, ജോളി.

Related Articles

Leave a Reply

Back to top button