Thamarassery

താമരശ്ശേരിയിൽ യുവാവിനെ വഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി

താമരശ്ശേരി: ചുങ്കം കമ്മട്ടിയേരിക്കുന്നുമ്മൽ താമസിക്കുന്ന ആനപ്പാറക്കൽ ലിനേഷ് (43)നെയാണ് വീടിനു സമീപം ഇടവഴിയിൽ ഹെൽമെറ്റും റയിൻ കോട്ടും ധരിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ 11.30- ഓടു കൂടിയാണ് വീണു കിടക്കുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്.

പിതാവ്: ലോഹിതാക്ഷൻ നായർ. മതാവ്: മീനാക്ഷി

സഹോദരങ്ങൾ: സനുരാജ്, അരുൺ, അപർണ.

അവിവാഹിതനാണ്. സ്വന്തമായിട്ടായിരുന്നു വീട്ടിൽ താമസം.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button