India

കൊവിഡ് 19; രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 1993 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 35,000 കടന്നു, മരണസംഖ്യ 1147 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1993 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 35,000 കടന്നു. ഇതുവരെ 35,043 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 73 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 1147 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്ത് 8888 പേര്‍ രോഗമുക്തി നേടിയതായും അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 10,498 പേര്‍ക്കാണ് ഇതുവരെ ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം ഇതുവരെ 7,000ത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 459 പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്. ഗുജറാത്തില്‍ 4395 പേര്‍ക്കാണ് രോഗം സ്ഥരീകരിച്ചത്. 214 പേരാണ് ഇവിടെ മരിച്ചത്.

Related Articles

Leave a Reply

Back to top button